Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Prize Letter

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ സ​മ്മാ​ന​ക്ക​ത്ത് ത​ട്ടി​പ്പ് 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ പേ​രി​ല്‍ ര​ജി​സ്ട്രേ​ഡ് ത​പാ​ല്‍ വ​ഴി വ്യാ​ജ സ​മ്മാ​ന​ക്ക​ത്തു​ക​ള്‍ അ​യ​ച്ചു പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്നു. ആ​ക​ര്‍​ഷ​ക​മാ​യ സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ അ​ട​ങ്ങി​യ ക​ത്തു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ തേ​ടി​യെ​ത്തു​ന്ന​ത്. കാ​ര്‍​ഡ് സ്‌​ക്രാ​ച്ച് ചെ​യ്യു​മ്പോ​ള്‍ വ​ലി​യ തു​ക സ​മ്മാ​നം ല​ഭി​ച്ച​താ​യി കാ​ണി​ക്കു​ക​യും ഈ ​തു​ക കൈ​പ്പ​റ്റു​ന്ന​തി​നാ​യി ക​ത്തി​ലു​ള്ള ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​റി​ലോ വാ​ട്‌​സാ​പ് ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ രീ​തി.

ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന സം​സാ​രി​ക്കു​ന്ന സം​ഘം സ​മ്മാ​ന​ത്തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്രോ​സ​സിം​ഗ് ഫീ​സ്, ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ ചാ​ര്‍​ജ്, ഇ​ന്‍​കം​ടാ​ക്‌​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ മു​ന്‍​കൂ​റാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ര​ക​ളി​ല്‍ പൂ​ര്‍​ണ വി​ശ്വാ​സ്യ​ത വ​രു​ത്തു​ന്ന​തി​നാ​യി വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച ഇ​ന്‍​കം​ടാ​ക്‌​സ് രേ​ഖ​ക​ളും ഔ​ദ്യോ​ഗി​ക മു​ദ്ര​ക​ളും ഇ​വ​ര്‍ വാ​ട്‌​സാ​പ് വ​ഴി അ​യ​ച്ചു​ന​ല്‍​കും. എ​ന്നാ​ല്‍ ത​ട്ടി​പ്പു​കാ​ര്‍ ന​ല്‍​കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ണം കൈ​മാ​റി​ക്ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കി​ല്ല.
സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ളോ ഗി​ഫ്റ്റ് ഓ​ഫ​റു​ക​ളോ വാ​ഗ്ദാ​നം ചെ​യ്ത് മു​ന്‍​കൂ​റാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു ത​ട്ടി​പ്പി​ന്‍റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​മാ​ണെ​ന്ന് പൊ​ലി​സ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

അ​പ​രി​ചി​ത​മാ​യ ന​മ്പ​റു​ക​ളി​ലേ​ക്ക് വി​ളി​ക്കു​ക​യോ വാ​ട്‌​സാ​പ് വ​ഴി ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യ​രു​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്ക് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന സൈ​ബ​ര്‍ ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന ദേ​ശീ​യ സൈ​ബ​ർ ക്രൈം​പോ​ര്‍​ട്ട​ലി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

Latest News

Corehub Up